വാഴൂർ: കൊടുങ്ങൂർ -മണിമല റോഡിൽ റോഡ് റോളർ സൈഡിൽ പാർക്ക് ചെയ്തിരിക്കുന്നത് അപകടകരമായ സാധ്യതയിലേക്ക് വഴിവയ്ക്കുന്നു. വാഴൂർ പഞ്ചായത്തിലെ പ്രധാന പാതയായ കൊടുങ്ങൂർ- മണിമല റോഡിലാണ് രണ്ട് വർഷമായി ഉപയോഗശൂന്യമായ രീതിയിൽ റോഡ് റോളർ പാർക്ക് ചെയ്തിരിക്കുന്നത്.
വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാതാവുന്നതും, അപ്രതീക്ഷിതമായ അപകടങ്ങൾക്കും കാരണമാകുന്നു. ശബരിമല സീസണായതോടുകൂടി കോട്ടയം - പാലാ ഭാഗങ്ങളിൽ നിന്ന് വരുന്ന നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിൽ നിന്ന് റോളർ എടുത്തു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാരും പ്രതിക്ഷേധമറിയിച്ചു തുടങ്ങി .
കഴിഞ്ഞദിവസം ഈ വാഹനത്തിൽ തട്ടി, വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. കൊടുങ്ങൂർ അംബിക ബേക്കറിയിലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് റോളറിൽ ഇടിച്ചു. വീതി കുറഞ്ഞ വഴിയിൽ കാൽനടക്കാർക്ക് പോലും കടന്നു പോകാൻ പറ്റാത്ത വിധമാണ് റോളർ പാർക്ക് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട അധികാരികൾ മറ്റൊരു സ്ഥലത്തേയ്ക്ക് റോഡ് റോളർ മാറ്റി ഇടുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് സമീപവാസികൾ പ്രതീക്ഷിക്കുന്നു.
ചിത്രത്തിന് കടപ്പാട്: രജ്ഞിത്ത് ksrtc.

