വാഴൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതിയൻ കതോലിക്ക ബാവായെ നാളെ വരവേൽക്കാൻ ജന്മനാടായ വാഴൂർ അലങ്കാര ദീപങ്ങളാൽ വർണ്ണാഭമായി. പുളിക്കൽ കവലയും പരിസര പ്രദേശവും നാളെ മൂന്ന് മണിയാകുന്നതിന് കാത്തിരിക്കുന്നു.
വാഴൂർ പൗരാവലി സെൻ പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി എന്നിവ ചേർന്നാണ് പരിപാടികൾ നടത്തുന്നത് നാളെ 1. 30ന് പാമ്പാടി ദയറായിൽ നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിച്ച് വിവിധ വിദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി 3 മണിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായെ പുളിക്കൽ കവല ജംക്ഷനിലെ മാർ ഗ്രിഗോറിയോസ് കുരിശടിയിൽ സ്വീകരിക്കും
4 ന് പൊതുസമ്മേളനം ഗവർണർ പി.എസ്.ശ്രീധരപിള്ള ഉദ്ഘാടനം നിർവ്വഹിക്കും.മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണവും ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രോപ്പൊലീത്ത അനുഗ്രഹ പ്രഭാഷണവും ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നിർവ്വഹിക്കും.

