സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്വകാര്യ ബസ്സ് നിരത്തിൽ നിന്ന് പിൻവലിക്കുമെന്ന് സ്വകാര്യ ബസ്സ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഒരു മാസം കഴിഞ്ഞും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകാഞ്ഞതിനെ തുടർന്ന് അനശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സ് ഉടമകൾ.
കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന അനശ്ചിതകാല ബസ്സ് സമരം ഗതാഗത മന്ത്രി ഇടപെട്ടതിനെ തുടർന്നാണ് മാറ്റി വെച്ചത്.എന്നാൽ അന്ന് ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തീരുമാനങ്ങളിലേക്ക് എത്തിയില്ലെന്നും ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരിഹാരമുണ്ടാക്കാമെന്നും മന്ത്രി പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ല എന്നും ബസ്സ് ഉടമകൾ പറഞ്ഞു.
ദിവസേന ഉയരുന്ന ഇന്ധന വിലയിൽ ബസ്സുകൾ സർവ്വീസ് നടത്താനാവാത്ത സാഹചര്യമാണുള്ളതെന്നു ബസ്സ് ഉടമകൾ പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.


Ennit ella idathekkum..ksrtc odik..kore vandikal thurumb eduthu kidakkunnundalloo...appo private bus thanne nirathil erakikolum..ivanmarudeyoke thalathinu thullumbol janangala budhimuttunnee..allenkil sadharanakarude basic salary koottanam
മറുപടിഇല്ലാതാക്കൂ