പൊൻകുന്നം ഇന്ന് വാഹനാപകടങ്ങളുടെ പരമ്പരയിലായിരുന്നു.രാവിലെ ലോറി സ്കൂട്ടറിൽ ഇടിച്ച് കരോപ്പട സ്വദേശിനി മരണപ്പെട്ടു.ഇന്ന് രാവിലെയാണ് ദേശീയ പാതയിൽ പൊൻകുന്നം-കാഞ്ഞിരപ്പളളി റോഡിൽ കെവിഎംഎസ് ജംക്ഷനിൽ അമ്പിളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ലോറി അമ്പിളിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.
ഇന്നുതന്നെ പൊൻകുന്നത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്. ദേശീയപാതയിൽ കോട്ടയം-പൊൻകുന്നം റോഡിൽ ഇരുപതാം മൈലിലാണ് അപകടം ഉണ്ടായത്.ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രദ്ധക്കുറവും അശാസ്ത്രിയമായ റോഡ് നിർമ്മാണവും അപകട സാധ്യത വർദ്ധിക്കുന്നു.
കഴിഞ്ഞ ദിവസംചിറക്കടവ് SRV കവലയിൽ ലോറി മറിഞ്ഞു. തെക്കെത്തുകവല ഭാഗത്തുനിന്നും പൊൻകുന്നത്തിന് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് ലോറിയിൽ നിന്നും ഒരാളെ പുറത്ത് എടുത്തത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.

