കോട്ടയം: വിലക്കയറ്റം തടയാനായി കുറഞ്ഞ വിലയിൽ സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപനശാല (മൊബൈൽ മാവേലി സ്റ്റോർ)ജില്ലയിലെ വിവിധ താലൂക്കുകളിൽ ഓടിത്തുടങ്ങി. 15 ഇനം സബ്‌സിഡി സാധനങ്ങളും ശബരി ഉൽപന്നങ്ങളുമാണ് വാഹനത്തിലൂടെ ലഭിക്കുക.
ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.യും മീനച്ചിലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഫ്‌ളാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകറും വൈക്കത്ത് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരനും ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. കോട്ടയം താലൂക്കിൽ ഡിപ്പോ മാനേജർ വി.എസ്. അനിൽകുമാർ നിർവഹിച്ചു.
ഡിസംബർ 9 ന് കോട്ടയം താലൂക്കിലെ ഫ്‌ളാഗ് ഓഫ് വടവാതൂർ ജില്ലാ ഡിപ്പോ അങ്കണത്തിൽ വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി നിർവഹിക്കും. തുടർന്ന് രാവിലെ ഒൻപതിന് വടവാതൂർ എം.ആർ.എഫ്., 11 ന് ഏഴാം മൈൽ, ഉച്ചകഴിഞ്ഞ് രണ്ടിന് ഇലക്കുടിഞ്ഞി, നാലിന് കോത്തല, വൈകിട്ട് ആറിന് മുക്കാലി എന്നിവിടങ്ങളിൽ വാഹനമെത്തും.
ചങ്ങനാശേരി താലൂക്കിൽ രാവിലെ എട്ടു മുതൽ 10 വരെ കൂത്രപള്ളി, 10.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ മാന്തുരുത്തി, രണ്ടു മുതൽ മൂന്നു വരെ ഇടയിരിക്കപ്പുഴ, 3.30 മുതൽ 4.30 വരെ താഴത്തുവടകര, അഞ്ചു മുതൽ വൈകിട്ട് ഏഴു വരെ ചാമംപതാൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വാഹനമെത്തുക.
വൈക്കം താലൂക്കിൽ രാവിലെ എട്ടിന് ഇരുമ്പയം, വെള്ളൂർ 10.30 ന് തൈമൂട് ജംഗ്ഷൻ കെ.എസ്. പുരം 12.30 ന് മഠത്തിപറമ്പ് ജംഗ്ഷൻ, പാഴുത്തുരുത്ത് ഉച്ചകഴിഞ്ഞ് 2.30 ന് മാഞ്ഞൂർ സർക്കാർ സ്‌കൂളിന് സമീപം, 4.30 ന് കപിക്കാട് ജംഗ്ഷൻ കടുത്തുരുത്തി എന്നിവിടങ്ങളിൽ വാഹനമെത്തും.
മീനച്ചിൽ താലൂക്കിൽ മൊബൈൽ മാവേലി സ്റ്റോറിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് രാവിലെ എട്ടിന് പാല നഗരഭാധ്യക്ഷൻ ആന്റോ ജോസഫ് പടിഞ്ഞാറേക്കര നിർവഹിക്കും. 8.30 ന് ചേർപ്പുങ്കൽ, 10.30 ന് പടിഞ്ഞാറെ കൂടല്ലൂർ, 12.30 ന് വട്ടുകുളം ജംഗ്ഷൻ, ഉച്ച കഴിഞ്ഞ് മൂന്നിന് കുര്യത്ത് ജംഗ്ഷൻ, വൈകിട്ട് അഞ്ചിന് വയല എന്നിവിടങ്ങളിൽ വാഹനമെത്തും.
കാഞ്ഞിരപ്പള്ളി താലൂക്കിൽ രാവിലെ എട്ടിന് തെക്കേത്തുകവല, 10ന് ചെറുവള്ളി, 12ന് പഴയിടം, 1.30ന് ചെറുവള്ളി എസ്‌റ്റേറ്റ്, മൂന്നിന് ചേനപ്പാടി, അഞ്ചിന് വിഴിക്കത്തോട് എന്നിവിടങ്ങളിൽ വാഹനമെത്തും. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റേഷൻ കാർഡ് കൈയിൽ കരുതണം.

