വാഴൂർ: എസ്വിആർ എൻഎസ്എസ് കോളജിലെ സസ്യശാസ്ത്രവിഭാഗത്തിന് ഗവേഷണവിഭാഗമായി എംജി സർവകലാശാലയുടെ അംഗീകാരം. ഗവേഷണവിഭാഗത്തിന്റെ ഉദ്ഘാടനം 16ന് രാവിലെ 11ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. പ്രിൻസിപ്പൽ ഡോ.എം.ആർ. രേണുക അധ്യക്ഷത വഹിക്കും. എൻഎസ്എസ്എഡ്യൂക്കേഷൻ സെക്രട്ടറി ഡോ. കെ. ശ്രീകൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എസ്. ഷാജില ബീവി, ഡോ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുക്കും.

