വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ വേഗതയോടു കൂടി നടപ്പാക്കി വരികയാണ്. അടിസ്ഥാന വികസനത്തിൽ കുടിവെള്ളവും വഴിയും പ്രാധാന്യമായി കണ്ട് വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് ശ്വാശതമായ പരിഹാരം കണ്ടു കഴിഞ്ഞു. ഗ്രാമ പഞ്ചായത്തിലെ പ്രധാനമായ വിഷയം കുടിവെള്ള ലഭ്യതകുറവാണ്.മഴ കൂടുതൽ ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് നീർതടങ്ങളിലും പറമ്പുകളിലും ജലം നിൽക്കാത്തത് വരുംനാളുകളിൽ കുടിവെള്ള ക്ഷാമത്തിലേക്കും പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയിലേക്കും എത്തിച്ചേരുന്നു.എന്നാൽ വിവിധ കുടിവെള്ള പദ്ധതികൾ വാർഡുകളിൽ ആശ്വസകരമായ വിധം നടപ്പിലാക്കുന്നുമുണ്ട്.
തേക്കാനം ആൽത്തറ പുതുപ്പള്ളിക്കിഴെക്കെതിൽ കുടിവെള്ള പദ്ധതിക്കായി പുതുപ്പളിക്കിഴെക്കേതിൽ അമ്മുക്കുട്ടി അമ്മയും കുടുംബവും സ്ഥലം വിട്ടു നൽകി.തുടർന്ന് നടന്ന പ്രവർത്തന ഫലമായി നിരവധി കുടുംബങ്ങൾക്ക് ആശ്വാസകരമായ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി റജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സേതുലക്ഷ്മി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

