വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിൽ തകടിയേൽ വീട്ടിൽ സോമൻ്റെയും ഡാനി അമ്മയുടെയും മകൻ രഞ്ജു തകടിയേൽ 6 സെന്റ് സ്ഥലം ഉള്ളതിൽ ഒരു സെന്റ് സ്ഥലം കുടിവെള്ള ആവശ്യത്തിനായി വിട്ടുനൽകി. സ്വത്തിനും, സമ്പത്തിനും വേണ്ടി കടി പിടി കൂടുന്ന ഈ കാലത്തിൽ വരും തലമുറക്കും മാതൃകയായി മാറുകയാണ് വാഴൂർ ഗ്രാമപഞ്ചായത്തിലെ ഈ നന്മ നിറഞ്ഞ കുടുംബം എന്ന് വാർഡുമെമ്പർ അജിത്ത് കുമാർ എസ് പറഞ്ഞു.

