എരുമേലി പമ്പ പാതയിൽ കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട തീർത്ഥാടകരുടെ ബസ് നിർത്താൻ കെ എസ് ആർ റ്റി സി ബസ് നിർത്തിക്കൊടുത്തു.കണമല ഇറക്കത്തിൽ ഇന്നലെ രാവിലെയാണ് വലിയ അപകടം ഒഴിവാക്കാൻ കെ എസ് ആർ റ്റി സി ബസ് ഡ്രൈവറുടെ സമയോജിതമായ ഇടപെടലാണ് ഉണ്ടായത്.പമ്പാവാലി ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് വരുന്നത് കണ്ട് തീർത്ഥാടകരുടെ ബഹളം കേട്ട് തൊട്ട് മുന്നിൽ പോയ കെ എസ് ആർ റ്റി സി ബസ് നിർത്തിക്കൊടുക്കുകയായിരുന്നുവെന്ന് തീർത്ഥാടകർ പറഞ്ഞു.
എറണാകുളത്തു നിന്നും പമ്പയിലേക്ക് വന്ന കെ എസ് ആർ റ്റി സി സ്‌പെഷ്യൽ സർവീസ് ബസിലെ ജീവനക്കാരാണ് അപകടത്തിലേക്ക് വന്ന ബസിനെ നിർത്താൻ കെ എസ് ആർ റ്റി സി ഇറക്കത്തിൽ തന്നെ നിർത്തിക്കൊടുത്തത്. കെ എസ് ആർ റ്റി സി ബസിന്റെ പിന്നിൽ തീർത്ഥാടക ബസ് ഇടിച്ച് നിന്നതാണ് വലിയ അപകടം ഒഴിവാകാൻ ഇടയായത്. കെ എസ് ആർ റ്റി സി ബസ് ആ സമയത്ത് ഇല്ലായിരുന്നുവെങ്കിൽ കണമല ജംഗഷനിലേക്ക് ഇറങ്ങി വരുന്ന ബസ് അപകടം വലിയതാകുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. . സംഭവത്തിൽ കെ എസ് ആർ റ്റി സി ബസിനുണ്ടായ നഷ്ടം നൽകി തീർത്ഥാടകർ ശബരിമല ദർശനത്തിന് പോയതായും എരുമേലി കെ എസ് ആർ റ്റി സി അധികൃതർ പറഞ്ഞു.
| Group56 |


