പാമ്പാടി: ആലാംമ്പള്ളിയ്ക്ക് സമീപം ഈറ്റയിൽ കുട്ടനെയ്ത് ഉപജീവനം നടത്തിപ്പോന്ന നാടോടികളെ 2000 ത്തിൻ്റെ ഫാൻസി നോട്ട് (കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന) നൽകി പറ്റിച്ചയാൾ കടന്നു കളഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ചുവന്ന നിറത്തിലുള്ള കാറിൽ എത്തിയ തട്ടിപ്പുക്കാരൻ പ്രായമായ ആളോട് കുട്ടവാങ്ങുകയും കുട്ടയുടെ വില അഞ്ഞൂറ് രൂപ നൽകാൻ ചില്ലറയില്ലാ എന്ന് പറഞ്ഞ് 2000 ത്തിൻ്റെ ഫാൻസി നോട്ട് നൽകുകയുമായിരുന്നു. പ്രായമായ കുട്ടനെയ്തുകാരൻ തിരിലെ 1500 രൂപ കൊടുക്കുകയും ബാലൻസ് തുകയുമായി കടന്നു കളയുകയുമായിരുന്നു.
സംഭവത്തെ സംബന്ധിച്ച് പാമ്പാടി പോലീസിൽ പരാതി നൽകി. അനൃനാട്ടിൽ നിന്നും ഇത്തരത്തിൽ ഉപജീവനവുമായി നമ്മുടെ നാട്ടിലെത്തുന്ന ഇത്തരക്കാരെ പറ്റിച്ച് കടന്നു കളയുന്ന മാന്യമാർ നാട്ടിൽ വിലസുകയാണ്. നോട്ട് നിരോധനം മൂലം കടന്നു വന്ന 2000 രൂപയുടെ നോട്ട് വിവിധ രീതികളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്നു എന്നതിൻ്റെ നേർ ചിത്രമാണ് ഇന്നെത്തെ സംഭവം. കൂടുതലും സാധാരണക്കാരെയാണ് ഇത്തരത്തിൽ ഫാൻസി നോട്ട് നൽകി കാബളിപ്പിക്കുന്നത് എന്നതാണ് വസ്തുത. സർക്കാർ ഫാൻസി നോട്ടുകളെയും നിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
| Group56 |



