വാഴൂർ: കോട്ടയം ജില്ല ഹോമിയോപ്പതി വകുപ്പും കുറിച്ചി ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രി സ്പെഷ്യാലിറ്റി വിഭാഗങ്ങളും വാഴൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിക്കുകയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനവും നിർവഹിച്ചു .സ്പെഷ്യാലിറ്റി വിഭാഗങ്ങളായ തൈറോയിഡ്,വന്ധ്യത, പ്രമേഹം എന്നിവയുടെ മെഡിക്കൽ ക്യാമ്പ് ,ബോധവൽക്കരണ ക്ലാസുകൾ, മിതമായ നിരക്കിൽ ലാബോറട്ടറി പരിശോധനകൾ തുടങ്ങിയവയും ക്യാമ്പിൻറെ ഭാഗമായി നടന്നു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ ,ജിബി വർഗീസ്,ശോശാമ്മ പി ജെ,സുബിൻ നെടുമ്പുറം തുടങ്ങി വിവിധവാർഡുകളിലെമെമ്പർമാർ,കുടുംബശ്രീപ്രവർത്തകർ,ആശാവർക്കർമാർ തുടങ്ങിയവർ ക്യാമ്പിൽ മേൽനോട്ടം നൽകി.കുറിച്ചി ഗവൺമെൻറ് ഹോമിയോ തൈറോയിഡ് വിഭാഗത്തിലെ ഡോ: അഭിരാജ്,ഡയബറ്റോളജിസ്റ്റ് വിഭാഗത്തിലെ ഡോ: സിന്ധു വി, ഡോ: ദിവ്യ കെഎ,വന്ധ്യതാ വിഭാഗത്തിലെ ഡോ: അനശ്വര,മെഗാ മെഡിക്കൽ ക്യാമ്പ് കൺവീനറും വാഴൂർ ഹോമിയോ ഡിസ്പെൻസറി ഡോക്ടറുമായ ഡോ: സജിമോൻ പി വൈ എന്നിവർ രോഗികളെ പരിശോധിച്ചു.ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് മുന്നൂറിൽപ്പരം രോഗികൾ ക്യാമ്പിൽ ചികിത്സതേടി.
| Group56 |


