വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തൽ കൊച്ചുകാഞ്ഞിരപ്പാറ ഗവ. എൽ.പി.സ്കൂളിൽ ടോയ്ലറ്റ് കോംപ്ലക്സിൻ്റെയും തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കകരണ പ്ലാൻ്റിൻ്റെയും സമർപ്പണം നടന്നു. രാവിലെ സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റെജി അദ്ധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി ടോയ് ലറ്റ് കോംപ്ലക്സും മാലിന്യ സംസ്കരണ പ്ലാൻറും സ്കൂളിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് സിന്ധു ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത.എസ്.പിള്ള, അജിത്ത് കുമാർ എസ്, സി ഡി എസ് ചെയർപേഴ്സൺ സ്മിത ബിജു, പി.റ്റി.എ പ്രസിഡൻ്റ് രമ്യ ആർ, എഡിഎസ് പ്രസിഡൻ്റ് ഗീത പുരുഷോത്തമൻ, തുടങ്ങി വാർഡ് മെമ്പർമാർ ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷകർത്താക്കൾ, തുടങ്ങി വിവിധ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല പി എച്ച് നന്ദി പറഞ്ഞു.
| Group56 |



