വാഴൂർ: തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ്റെയും വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ, ഹോസ്പിപിറ്റലിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പിന് മുന്നോടിയായി കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റെജി ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റർ എബി ഇട്ടിയവിര സ്വാഗതവും , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രൻ,സി ഡി എസ് ചെയർപേഴ്സൺ സ്മിത ബിജു,വാർഡ് മെമ്പർ ശ്രീകാന്ത് പി തങ്കച്ചൻ, മെമ്പർ ജിജി നടുവത്ത് തുടങ്ങിയവർ ആശംസകളും അർപ്പിച്ചു.
ബ്രദർ ഹാപ്പി മാത്യു നന്ദി പറഞ്ഞു.ക്യാമ്പിൻറെ ഭാഗമായി ജനറൽ മെഡിസിൻ, ജനറൽ സർജറി, കൗൺസിലിംഗ്, ഡയറ്റീഷ്യൻ എൻഡോക്രൈനോളജി ,ഗൈനക്കോളജി,അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, ക്യാൻസർ രോഗനിർണ്ണയവും തുടർന്ന് നടന്നു.വാഴൂരിൻറെ ആശ്രയമായി മാറിയിരുന്ന ഹോസ്പിറ്റൽ തിരുവല്ല മെഡിക്കൽ മിഷൻറെ ഭാഗമാകുന്നതോടെ നിരവധി സേവനങ്ങൾ ആണ് ജനങ്ങൾക്ക് ലഭ്യമാവുന്നത്.
| Group56 |


