വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചെറുകിട കുടിവെള്ള പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി ഉദ്ഘാടനം ചെയ്യും.പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുടിവെള്ളത്തിന് ക്ഷാമമുള്ള പ്രദേശമായ പതിനഞ്ചാം വാർഡിൽ, പേർഷ്യൻ കോളനി, നെല്ലിമറ്റം പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.ജല ജീവൻ മിഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്.വാർഡ് മെമ്പർ ജിബി പൊടിപ്പാറ പദ്ധതിക്ക് മേൽനോട്ടം നിർവഹിക്കും.
കൂടാതെ പതിനഞ്ചാം വാർഡിൽ ഇലവുങ്കൽ റോഡ്, കരിങ്ങാനമറ്റം റോഡ്,പ്രിയദർശനി റോഡ്, എന്നിവ പഞ്ചായത്ത് ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, വർഷങ്ങളായി തകർന്നു കിടന്ന റോഡിനെ സഞ്ചാര യോഗ്യമാക്കി തീർക്കുന്നതിനു മുൻകൈ എടുത്തതായി ജിബി പൊടിപ്പാറ അറിയിച്ചു.
| Group56 |


