നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക്.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്.പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്നാണ് ആവശ്യം. ഒ.പി ബഹിഷ്‌കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും.2017ലാണ് അവസാനമായി നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്ബള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.
| Group56 |


