ദിനംപ്രതി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്.കൊവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ കേരളം ഒന്നാമതാണ്.1500 പേർക്കാണ് ശനിയാഴ്ച കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്.
146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ ആരംഭിച്ചത് ഫെബ്രുവരി പകുതി മുതലാണ്.ഇതേ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.എല്ലാ ആശുപത്രികളും ഓക്സിജൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ വസ്തുക്കൾ കരുതണം.
പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേഗം കൂട്ടനായി ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ഇൻഫ്ളുവൻസ വൈറസ് കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായതിനാൽ രോഗ നിർണയത്തിലെത്തുന്നതിൽ ഡോക്ടർമാർ ആശയക്കുഴപ്പതിതിലെത്തുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ഒഴിവാക്കണം,
ആശുപത്രി പരിസരങ്ങളിൽ ആശുപത്രി അധികൃതരും മറ്റ് രോഗികളും മാസ്ക് ധരിക്കണം,പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ടെസ്റ്റ് നടത്തണം. സമ്പർക്കം പരാമാവധി ഒഴിവാക്കണമെന്നും നിർദേശങ്ങളിലുണ്ട്.
| Group63 |


