പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനസാന്ദ്രത വളരെ കൂടുതലാണ്. എന്നാല്‍ കോവിഡ് സമയത്ത് ഇന്ത്യയില്‍ രേഖപ്പെടുത്തിയ മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.ഇന്ത്യയിലെ ഭക്ഷണ ശീലങ്ങള്‍ കോവിഡ് രോഗ തീവ്രത, മരണനിരക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന വസ്തുത പരിശോധിക്കുകയായിരുന്നു ശാസ്ത്രസംഘം.
ഇന്ത്യന്‍ ഭക്ഷണത്തിലെ ഘടകങ്ങള്‍ കോവിഡ് 19 രോഗതീവ്രതയെയും മറ്റ് അസ്വസ്ഥതകളെയും പ്രതിരോധിക്കുന്നുവെന്ന് ശാസ്ത്രസംഘം കണ്ടെത്തി.ഭക്ഷണരീതി കോവിഡ് മരണനിരക്കും, രോഗ തീവ്രതയും കുറച്ചെന്ന് ഐസിഎംആര്‍.രേഖപ്പെടുത്തി.ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിങ്ക്, അയണ്‍, ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണവും ഇന്ത്യക്കാർ സ്ഥിരമായി കുടിക്കുന്ന ചായയും ഭക്ഷണങ്ങളിലെ മഞ്ഞള്‍ ഉപയോഗം എന്നിവയെല്ലാമാണ് മരണനിരക്ക് കുറച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
| Group63 |
.jpeg)

