ആധുനിക സംവിധാനങ്ങളും ലോകോത്തര ടെര്‍മിനലുകളുമായി ശബ്ദരഹിത എ.സി വൈദ്യുത ബോട്ടുകള്‍ ഉള്‍പ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തെ ആദ്യത്തേതാണ്.
തുടക്കത്തിൽ എട്ട് അലുമിനിയം കട്ടാമരന്‍ ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. ഒരേസമയം 100 യാത്രക്കാർക്ക് കയറാവുന്ന ബോട്ടുകളാണ് ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒരു ബോട്ടിൽ മൂന്ന് ജീവനക്കാരാണ് ഉണ്ടാകുക. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്‍റെ വില. 10-15 മിനിട്ട് ചാർജ് ചെയ്താൽ ഒന്നര മണിക്കൂർ സർവീസ് നടത്താനാകും.
| Group63 |


