മൂക്കൻപെട്ടി കണമലയിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പാറ സുനോജ് സുധാകരൻ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടു വീട്ടിലെത്തിയ സുനോജ് പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. ഇതു ചോദ്യം ചെയ്ത പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെന്നാണു കേസ്. അച്ഛനും അമ്മയും വീട്ടിൽ നിന്നു മാറിത്താമസിക്കാൻ പറഞ്ഞിട്ടും മാറാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. എരുമേലി എസ്എച്ച്ഒ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
| Group63 |


