news update kottayam:'അവകാശം അതിവേഗം' ആദ്യം ഉറപ്പാക്കി കോട്ടയം

0

കോട്ടയം: അതിദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി അവശ്യ രേഖകളുടെ വിതരണത്തിനായി ആരംഭിച്ച 'അവകാശം അതിവേഗം' പദ്ധതി കോട്ടയം ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്ത് പദ്ധതി പൂർത്തിയാക്കിയ ആദ്യ ജില്ലയാണ് കോട്ടയം.

'അവകാശം അതിവേഗം' പദ്ധതിയുടെ ഭാഗമായി തുണ എന്ന പേരിൽ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ആധാർ കാർഡ്, റേഷൻ കാർഡ്, സാമൂഹിക സുരക്ഷാ പെൻഷൻ, അവകാശ രേഖകൾ, തൊഴിലുറപ്പ് കാർഡ്, വോട്ടർ ഐ.ഡി., ഭിന്നശേഷിക്കാർക്കുള്ള തിരിച്ചറിയൽ രേഖ മുതലായവ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണം, റവന്യൂ, സിവിൽ സപ്ലൈസ്, എൻ.ആർ.ഇ.ജി.എസ് മിഷൻ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

11 ബ്ലോക്കുകളിലും ആറു നഗരസഭകളിലും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ചും കിടപ്പ് രോഗികളുടെ വീടുകളിൽ നേരിട്ട് എത്തിയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് തുണ പദ്ധതി പൂർത്തീകരിച്ചത്. 150 റേഷൻ കാർഡ്, 105 ആധാർ കാർഡ്, 66 തിരഞ്ഞടുപ്പ് തിരിച്ചറിയൽ രേഖ, 100 ക്ഷേമ പെൻഷൻ ഇവ കൂടാതെ കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് എന്നിവ നൽകി. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ആദ്യം പൂർത്തീകരിച്ചതിന് സ്വതന്ത്ര സംഘടനയായ സ്‌കോച്ച് ഗ്രൂപ്പ് നൽകുന്ന ദേശീയ പുരസ്‌കാരം ജില്ലയ്ക്ക് ലഭിച്ചിരുന്നു.

സേവനപദ്ധതികളിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി പാകം ചെയ്ത ഭക്ഷണ വിതരണം, പാലിയേറ്റീവ് കെയർ സേവനങ്ങൾ തുടങ്ങിയവ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജില്ലയിൽ നടപ്പാക്കുന്നുണ്ട്. സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ എന്നിവരാണ് പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നത്.  

 





Group63
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !