പത്തനംതിട്ടയിലെ പരുമല പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിലിനെയാണ് (16) കാണാതായത്. പരുമല പമ്പാ നദിയിൽ അരയൻപറമ്പിൽ കടവിൽ പത്തോളം കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയതാണ് ആദിൽ.
കുളിക്കുന്നതിനിടെ ആദിൽ കയത്തിൽ മുങ്ങി താഴുകയായിരുന്നു. പുളികീഴ് പൊലിസും തിരുവല്ല അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്


