വാഴൂർ : തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു. വിജയികളായ എൻഡിഎ സാരഥികളെ ആനയിച്ചുകൊണ്ടുള്ള ആഹ്ലാദപ്രകടനവും, എൽഡിഎഫ് സ്ഥാനാർത്ഥികളെ ആനയിച്ചുകൊണ്ടുള്ള ആഹ്ലാദപ്രകടനവും കമ്മ്യൂണിറ്റി ഹാളിൽ എത്തുകയും,
മുതിർന്ന അംഗമായ പ്രൊഫ. പുഷ്കല ദേവി സത്യപ്രതിജ്ഞ ചൊല്ലുകയും തുടർന്ന് എല്ലാ മെമ്പർമാർക്കും സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. രണ്ടാം വാർഡിലെ മെമ്പറായി വിജയിച്ച മനോജ് ചാക്കോ വരാൻ അല്പം വൈകിയെങ്കിലും സഭ കാത്തിരുന്നു. എന്നാൽ വൈകിയതിന്റെ അടിസ്ഥാനത്തിൽ നേരിയ തർക്കങ്ങൾ ഉണ്ടാവുകയും, വൈകിയെത്തിയ മനോജ് സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടർന്ന് കോൺഫറൻസ് ഹാളിൽ പ്രഥമ കമ്മിറ്റി കൂടി.
വാഴൂർ കാത്തിരിക്കുന്നത് ജനങ്ങളുടെ ആവശ്യാനുസരണം ഉള്ള വികസന പദ്ധതികൾ ആണ് എന്ന് പറഞ്ഞുകൊണ്ട് വിവിധ രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങൾ ആശംസകൾ അർപ്പിച്ചു.


