ചരിത്ര കാലഘട്ടം- വാഴൂർ കൊടുങ്ങൂരിലെ സായിപ്പിന്റെ ആശുപത്രി(1944)
പാശ്ചാത്യ വൈദ്യ സമ്പ്രദായം നമ്മുടെ നാട്ടില്‍ പ്രചരിപ്പിച്ചത് ഇംഗ്ലണ്ടില്‍ നിന്നും മതപ്രചരണത്തിനു വന്ന ക്രിസ്ത്യന്‍ മിഷണറി ഡോക്ടര്‍മാരായിരുന്നു.നെയ്യൂരിലെ ഡോ.സോമര്‍വെല്ലിനെപ്പോലെ ആതുരസേവനം നടത്തിയ മറ്റൊരു മിഷണറി ഡോക്ടര്‍ ആയിരുന്നു തിരുവല്ലാ മെഡിക്കല്‍ മിഷ്യനിലെ ഡോ.ചര്‍ച്ച് വാ ര്‍ഡ്.Dr.Church Ward.76വര്‍ഷം മുമ്പ് 1944 ല്‍ കൊടുങ്ങൂരിലും തിരുവല്ലാ മെഡിക്കല്‍ മിഷ്യന്റെ ഒരു ബ്രാഞ്ച് സ്ഥാപിതമായി.ജോസഫ് ഫെന്നായി (Joseph Fenn ) മതപരിവര്‍ത്തനം ചെയ്ത ചുണങ്ങാട്ട് ചാത്തുമേനോന്റെ പിന്തുടര്‍ച്ചക്കാരില്‍ ഒരാളായ ഒരു ബേക്കര്‍ ഫെന്‍ ആണ് അതിനു സ്ഥലം സംഭാവന ചെയ്തത്.വെല്ലൂരില്‍ നിന്നും എല്‍.എം.പി എടുത്ത മാരാമണ് കാരന്‍ തോമസ് ഡോക്ടര്‍ മാനേജുമെന്റുമായി പിണങ്ങി പില്‍ക്കാലത്ത് മഠത്തില്‍ വാസുപിള്ള യുടെ വക കെട്ടിടത്തില്‍ സ്വന്തം അലോപ്പതി ക്ലിനിക് തുടങ്ങി.
തങ്കമ്മ നേര്‍സും കമ്പൌണ്ടര്‍ ജോണും ഡോക്ടര്‍ തോമസ്സിനെ സഹായിച്ചു.പില്‍ക്കാലത്ത് ജോണ്‍ കമ്പൗണ്ടര്‍ ഡോക്ടര്‍ ജോണായി അറിയപ്പെട്ടു.സ്വന്തം ക്ലിനിക്കും നടത്തി.സായിപ്പിന്റെ ആശുപത്രിയിലെ വടശ്ശേരിക്കരക്കാരന്‍ ഡോ.തോമസ്.ഡോ.ഇടിക്കുള ,തേക്കാനം ആശുപത്രിയിലെ ഡോ.ജോര്‍ജ്ജ് എന്നിവര്‍ മലേറിയാ എന്ന തുള്ളല്‍പ്പനി കൊടികുത്തി വാണിരുന്ന കാലം മലനാട്ടിലെ വന്‍ ജനാവലിയെ മരണത്തില്‍ നിന്നും രക്ഷിച്ചു എന്നു നമുക്കു നന്ദിയോടെ ഓര്‍മ്മിക്കാം.വടശ്ശേരിക്കരക്കാന് തോമസ് റാന്നിക്കാരന് ഇടിക്കുള എന്നിവര് അനേക വര്ഷം ഇവിടെ ഡോക്ടര് മാരായിരുന്നു.ഡോക്ടര് തോമസിന്റെ സ്മരണയില് വടശ്ശേരിക്കരയില് ഡോ.തോമസ് മെമ്മോ റിയല് ഹോസ്പിസ്റ്റലുണ്ട്.
.
ഡോ.ഇടിക്കുള അനേക വര്ഷം മന്ദമരുതി ബ്രാഞ്ചില് ജോലി നോക്കി.മൂന്നു തലമുറയുടെ സൂതികര്മ്മം നടത്തി.മകന് ഡോ.പി.ജെ ഗീവഖുഗീസിന്റെ ഏകമകളെ വിവാഹം കഴിച്ചു.ഡോ.ബഞ്ചമിന് MS എന്ന സര്ജനും ഇവിടെ ജേലി നോക്കി.ചെറിയ കാലം ഞാനും ഇവിടെ ജോലി നോക്കി.മാനേജ് മെന്റ് കമ്മറ്റിയിലെ ബ്രദര് ഏ.സി.ജേക്കബ് എന്ന സഹപാഠിയുടെ ആവശ്യപ്രകാരമായിരിന്നു ആ സേവനം.ഇംഗ്ലണ്ടില്‍ നിന്നെത്തിയ ചര്‍ച്ചുവാര്‍ഡും പിന്നീട് ഡേവിസ്സും ആഴ്ചയില്‍ ഒരിക്കല്‍ ഈ ആശുപത്രിയില്‍ എത്തി സിസ്സേറിയന്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.1960 കാലം വരെ കോട്ടയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ആതുരാലയമായിരുന്നു കൊടുങ്ങൂരിലെ സായിപ്പിന്റെ ആശുപത്രി.
ചരിത്ര ലേഖനം: കാനം ശങ്കരപിള്ള


