കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപിന്റെ സിനിമ യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. തിരുവനന്തപുരം – തൊട്ടിൽപാലം സൂപ്പർ ഫാസ്റ്റ് ബസിൽ ദിലീപ് നായകനായ 'പറക്കുംതളിക' സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ എന്ന യുവതിയാണ് ആദ്യം പ്രതിഷേധം അറിയിച്ചത്.
തുടർന്ന് മറ്റ് യാത്രക്കാർക്കിടയിൽ അഭിപ്രായ വെത്യാസമുണ്ടാവുകയും വാക്കുതർക്കത്തിൽകലാശിക്കുകയുമായിരുന്നു.മറ്റ് യാത്രക്കാർ ലക്ഷ്മിയെ പിന്തുണച്ചതോടെ കണ്ടക്ടർ സിനിമ നിർത്തിവയ്ക്കുകയായിരുന്നു.


