ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രിൽ 17ന് രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു.ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായാണ് ആർദ്രകേരളം പുരസ്‌കാരം സമ്മാനിച്ചത്.
സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂർ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂർ 1, കാസർഗോഡ് 8 എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്.
ആരോഗ്യ മേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള ജില്ലാതല ആർദ്ര കേരളം പുരസ്കാരം, കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. പ്രശംസ പത്രവും മൂന്നുലക്ഷം രൂപയും ശില്പവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി, വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്രൻ, അജിത്ത് കുമാർ, ശ്രീകാന്ത് പി തങ്കച്ചൻ ,സുബിൻ നെടുമ്പുറം ,സേതുലക്ഷ്മി ഡി തുടങ്ങി വാർഡ് മെമ്പർമാരും ഹോമിയോ ഡിസ്പെൻസറി ഡോക്ടർ, പ്രാഥമിക ആരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങി.
ആർദ്രം മിഷൻ മുഖേന പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ ഭാഗമായി ആരോഗ്യപരിപാലന രംഗത്ത് അനിതരസാധാരണമായ നേട്ടങ്ങളാണ് സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമായത് .1-2 ഡോക്ടർമാർ എന്നതിൽ നിന്ന് കുറഞ്ഞത് 3ഡോക്ടർ മാർ,1 നേഴ്സ് എന്നത് 4നേഴ്സ്മാർ,ലാബ് ടെക്‌നിഷ്യൻ -1, ഫാർമസിസ്റ്റ് -2 ഈ രീതിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതിന്റെ ഭാഗമായി നിരവധി സേവനങ്ങൾ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി ലഭിക്കുന്ന സാഹചര്യം സംജാതമായി . ഒ. പി സമയം( രാവിലെ 9 മുതൽ വൈകിട്ട് 6വരെ),
ലാബ്, ഫാർമസി , നഴ്സുമാരുടെ സേവനത്തിന്റെ ഭാഗമായി പ്രീചെക്ക്, കൗൺസിലിംഗ്, തുടർ പരിചരണം, ടെലിഫോൺ വഴി മാർഗ്ഗനിർദ്ദേശം നൽകുക, ശ്വാസ്, ആശ്വാസ് പദ്ധതികൾ, സ്ഥാപനതല സേവനങ്ങൾ (പഞ്ചായത്തിലെ വിവിധ ഓഫീസുകൾ, മറ്റ് തൊഴിൽ സ്ഥലങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം, സ്‌ക്രീനിംഗ്) വളരെ വിജയകരമായ രീതിയിൽ വാഴൂർ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ഹെൽത്ത് സെന്ററിന് നടപ്പിലാക്കാൻ സാധിച്ചു.
| Group63 |



