വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ശാസ്താംകാവ് മേഖലയിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം. ഏതാനും ദിവസങ്ങളായി ആഫ്രിക്കൻ ഒച്ച് പെരുകിയിരിക്കുകയാണ്. വെട്ടികാട് ക്ഷേത്രത്തിൻ്റെ സമീപ ഭാഗങ്ങളിലാണ് കൂടുതലായും ഒച്ചുകളെ കണ്ടെത്തിയിരിക്കുന്നത്. പറമ്പുകളിലും വീടുകളിലും കിണർ വക്കുകളിലും തോടുകളിലു മടക്കം ഒച്ചുകളുടെ ശല്യമുണ്ട്. ഏതാനും വർഷങ്ങളായി ഈ പ്രദേശങ്ങളിൽ ഒച്ചുകളുടെ ശല്യം പതിവാണ്.കഴിഞ്ഞവർഷം ശാസ്ത്ര സംഘങ്ങളും ആരോഗ്യ വകുപ്പും മേഖലയിൽ പഠനം നടത്തിയിരുന്നു.
.jpeg)

