ചൂട് ഭക്ഷണവും, ചൂടു പാനീയവും ,ചൂടുവെള്ളവും, ചൂടു കാപ്പിയും ശീലമാക്കിയവരാണ് പൊതുവിൽ മലയാളികൾ. എന്നാൽ ചൂടു ഭക്ഷണം കഴിക്കുന്നതിലൂടെ ഗുണവും ദോഷവും ഉണ്ടാകാറുണ്ട്.
Kerala Lottery Today Result 28.5.23-Akshaya AK601-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മള്‍ മലയാളികളുടെപ്രിയപ്പെട്ട പാനീയമാണ് ചായയും കാപ്പിയും. ഇവ ചൂടോടുകൂടി കുടിക്കാനാണ് പലര്‍ക്കും ഇഷ്ടവും. കഠിനമായ ചൂട് സമയത്ത് പോലും ചൂട് ചായ കുടിക്കാന്‍ നമ്മളില്‍ പലരും ഇഷ്ടപ്പെടുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ അമിതമായ ചൂട് കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അമിതമായി ചൂട് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുകയാണെങ്കില്‍ അത് അന്നനാള കാന്‍സര്‍ പോലുള്ള പലപ്രശ്‌നങ്ങള്‍ക്കും കാരണമായിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇത്തരം ക്യാന്‍സര്‍ മൂലം 40,000 കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കാന്‍സര്‍ കാരണമാകുന്ന ലെഡ്, പരിസര മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ലാസ് രണ്ട് വിഭാഗത്തിലാണ് അമിതമായി ചൂടുള്ള പാനീയങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

.jpeg)


