ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയും മത്സരശേഷവും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലിക്കും, ലക്‌നൗ താരം നവീന്‍ ഉള്‍ ഹഖിനും മെന്ററായ ഗൗതംഗംഭീറിനും, വന്‍തുക പിഴ.
വിരാട് കോഹ്ലിയും ഗംഭീറും മാച്ച് ഫീയായ നൂറ് ശതമാനവും പിഴ അടയ്ക്കണം. അതേസമയം, നവീന്‍ ഉള്‍ഹഖിന് അന്‍പത് ശതമാനമാണ് പിഴത്തുക. ക്രിക്കറ്റ് കിംഗിന് ഒരു കോടി ഏഴ് ലക്ഷവും ഗംഭീര്‍ 25 ലക്ഷം രൂപയും നവീന്‍ ഉള്‍ഹഖ് 1.79 ലക്ഷവും പിഴയായി നല്‍കണം.
ഗംഭീറിന്റേതിനേക്കാൾ നാലു മടങ്ങിലേറെ പണം കോഹ്‌ലിയ്ക്ക് നഷ്ടമാകും. എന്നാൽ ഒരു ഇൻസ്ഗ്രാം പോസ്റ്റിന് എട്ട് കോടിയിലേറെ പണം വാങ്ങുന്ന താരമാണ് കോഹ്‌ലിയെന്നും അദ്ദേഹത്തെ ഇതൊന്നും ബാധിക്കില്ലെന്നുമാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പറയുന്നത്.


