അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങി.തമിഴ്നാട്ടിലെ മേഘമലയില്‍ ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പൻ ഇറങ്ങിയത്. കൃഷി നശിപ്പിക്കാൻ ശ്രമിച്ച ആനയെ തൊഴിലാളികളും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് വിവരം.
പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍.
Click here:
അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ജനവാസ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. മണലൂര്‍ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. അരിക്കൊമ്പന്‍റെ സാന്നിധ്യത്തിന്‍റെ പശ്ചാത്തലത്തില്‍ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.




