പൊൻകുന്നം ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ അടിമാലി സ്വദേശിയെ പിടികൂടി.ഇന്നലെ(03/05/2023 )രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.സ്ട്രോങ്ങ് റൂമിന്റെ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികൾ ഉണർന്ന് ക്ഷേത്രം വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്.നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ കീഴ്പ്പെടുത്തി .പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



