വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എം എല്‍ എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോടി 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. നിലവിലെ പഴയ കെട്ടിടം അതീവ ശോചനീയവസ്ഥയിലായിരുന്നതിന് ഇതോടെ പരിഹാരമാകും. തദ്ദേശ സ്വയംഭരണം വകുപ്പിനാണ് നിര്‍മ്മാണ ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടന്‍ തന്നെ നിര്‍മ്മാണമാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.


