പൊതു ഇടം-13/05/23
തൊഴിലുറപ്പ്- ജൂലൈ ഒന്നു മുതൽ വേദനത്തിന് ആധാർ നിർബന്ധം
തൊഴിലുറപ്പ് പദ്ധതിയുടെ വേതന വിതരണത്തിന് ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജൂലൈ മുതൽ ആധാർ അധിഷ്ഠിത സംവിധാനം വഴി മാത്രം വേതനം വിതരണം ചെയ്യാനാണ് തീരുമാനം.
Read also: Kerala Lottery Result Live 12.5.2023, Nirmal NR-328 കേരള ലോട്ടറി ഫലം
അതിനു മുമ്പായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളും ആധാറും തമ്മിൽ ബന്ധിപ്പിച്ചു എന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ഗ്രാമീണ വികസന മന്ത്രാലയം നിർദ്ദേശം നൽകി.
തൊഴിലുറപ്പ് പദ്ധതിയിലെ 95 ശതമാനം തൊഴിലാളികളുടെയും ആധാർ വിവരങ്ങൾ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിൽ ചേർത്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്താനാണ് പുതിയ നിർദ്ദേശം. ജൂൺ 30 മുതൽ അത് പൂർത്തീകരിക്കണം. നേരത്തെ ഫെബ്രുവരി ഒന്നു മുതൽ അത് നടപ്പാക്കാൻ ആയിരുന്നു കേന്ദ്ര നീക്കമെങ്കിലും വ്യാപക എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വേതനം നൽകുന്ന രീതിയാണ് നിലവിലുള്ളത്.
അതിനുപകരം അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിച്ച് ഗുണഭോക്താക്കളെ തിരിച്ചറിയാനാണ് പുതിയ പദ്ധതി.
ഓരോ ദിവസവും ജോലിക്ക് എത്തുന്നതിന്റെ വിവരങ്ങളും വേതനത്തിന്റെ വിവരങ്ങളും എസ്എംഎസ് ആയി ഫോണിൽ എത്തിക്കാനും സൗകര്യo ഏർപ്പെടുത്തും. ഇതിനായി തൊഴിലാളികളുടെ മൊബൈൽ നമ്പറുകൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



