ശബരിമല വിമാനത്താവളത്തിന്റെ സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രകാരം പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുo.എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 221 കുടുംബങ്ങൾ ഉൾപ്പടെ 474 വീടുകൾ പൂർണമായും കുടിയിറക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
Vishu Bumper 2023 |ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്പർ ബിആർ 91 ഫലം പ്രഖ്യാപിച്ചു.ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click
റബ്ബർ ഉൾപ്പെടെ മുന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം. അതേ സമയം മതിയായ നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചതായി റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു. പദ്ധതി 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ടു ബാധിക്കും.
ഇത് കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളും കുടിയിറങ്ങണം.എസ്റ്റേറ്റിലും പുറത്തുമായി തേക്കും. പ്ലാവും, ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം. ഇതിൽ കൂടുതലും റബ്ബര്‍ മരങ്ങളാണ്.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുപ്പ് നടത്തേണ്ടി വരിക.
ആകെ 1,039.8 ഹെക്ടർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിലും 123.53 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നുമാണ് വേണ്ടത്. ഒരു പള്ളിയും, ഒരു എൽ പി സ്കൂളും ഏറ്റെടുക്കേണ്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിംഗ് ജൂൺ 12, 13 തീയതികളിൽ നടക്കും. പദ്ധതിമൂലം ഉണ്ടാകുന്ന ഗുണം പരിഗണിച്ച് വിമാനത്താവളവുമായി മുന്നോട്ട് പോകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
Join: Google News l WhatsApp l Facebook l




