വാഴൂർ: വാഴൂർ ഗവ: ഹൈ സ്കൂളിലെ 96-97 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂളിൽ വച്ച് നടന്നു. ഗുരുദക്ഷിണ എന്ന് പേരിട്ട് നടന്ന പ്രോഗ്രാമിൽ 97 കാലഘട്ടത്തിലെ മൂന്ന് ബാച്ചുകളിൽ നിന്നായി എൺപത് പേരും അവരുടെ കുടുംബാംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.പ്രാഥമിക സംഗമമായി കൂടിയ യോഗത്തിൽ ഫാ.ജോമോൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
ആ കാലഘട്ടത്തിൽ പഠിപ്പിച്ച അദ്ധ്യാപകർക്ക് എല്ലാവരും ചേർന്ന് ഗുരുദക്ഷിണയായി പൊന്നാട അണിയിക്കുകയും ഓരോ പണക്കിഴി നൽകി ആദരിക്കുകയും ചെയ്തു. ഡിസംബർ 31 -ാം തിയതി വിദേശത്തും സ്വദേശത്തും ആയിട്ടുള്ള എല്ലാവരെയും പങ്കെടുപ്പിച്ച് മെഗാ സംഗമം നടത്തുമെന്ന് സംഘാടകർ പറഞ്ഞു.ഗുരുദക്ഷിണ 96-97 ഡിസംബർ സംഗമം- കൂടുതൽ വിവരങ്ങൾക്ക് രാജേഷ് എം.ജി. 9961882710


