മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ബംഗ്ലാദേശ്-മ്യാൻമർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
click here:Kerala Lottery Result 11.5.2023 Karunya Plus KN-469-കേരള ലോട്ടറി ഫലം
മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർധരാത്രിയോടെ പോർട്ട് ബ്ലെയറിൽ നിന്നും 520 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുവച്ച് ശക്തി പ്രാപിക്കും.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഇന്ന് ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.



