സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് വെള്ളിയാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്.
പൊതുമേഖലാ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.എൻ.ഡി.സിയുമായി ധാരണയിൽ എത്തിയത്.വ്യവസായ വകുപ്പിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒ.എൻ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തമ്പി കോശിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സംസ്ഥാന വ്യവസായ വകുപ്പിന് ഇത് അഭിമാനകരമായ മുഹൂർത്തമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വ്യവസായ മന്ത്രി രാജീവ് പറഞ്ഞു.
Read: PM Kisan Mobile App: പി എം കിസാന്‍-കര്‍ഷകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് കുറേക്കൂടി വിപുലമായ വിപണിയാണ് തുറക്കുന്നത്. ഒ.എൻ. ഡി. സി രാജ്യത്തിലെ തന്നെ വിശ്വസ്ത സ്ഥാപനമാണ്.
നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങൾ കിട്ടുമോ എന്ന് വിദേശികൾ ഉൾപ്പെടെ അന്വേഷിക്കാറുണ്ട്.
എന്നാൽ സമയത്തിന് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
Read: drops tech pink whatsapp:പിങ്ക് വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്തോ? എങ്കിൽ സൂക്ഷിക്കണം
ഓൺലൈനായി ഇവ ലഭ്യമാകുന്നതോടെ നമ്മുടെ ഉത്പന്നങ്ങൾ കൃത്യസമയത്ത് തന്നെ ഉപഭോക്താവിന് ലഭിക്കും. ഹാൻവീവ്, ഹാൻടെക്‌സ്, കയർ ഉത്പന്നങ്ങൾ, കേരള സോപ്‌സിന്റെ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഓൺലൈനായി ലഭിക്കും.




