ശബരി ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥലമേറ്റെടുക്കലിന്റെ പ്രാഥമിക നടപടികള്‍ അന്തിമഘട്ടത്തിലായെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. ചെറുവള്ളി എസ്‌റ്റേറ്റും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല പഞ്ചായത്തില്‍ ഉള്‍പ്പെട്ട സമീപപ്രദേശങ്ങളും ഉള്‍പ്പെടെ 2570 ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട്ടിന് വേണ്ടി ഏറ്റെടുക്കുന്നത്.
Kerala Lottery Today Result 7.6.2023-Fifty Fifty FF52-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ![]()
പ്രാഥമിക നടപടിയായ സാമൂഹ്യ ആഘാത പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അടുത്ത ഘട്ടമായി ഏറ്റെടുക്കുന്ന സ്ഥലം ഉടമകളെ നേരില്‍ കേള്‍ക്കുന്ന നടപടിയാണ് ഇനിയുള്ളത്.
പുനരധിവാസ പാക്കേജ് അടക്കം ഏറ്റവും മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഈ കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്ന ശുപാര്‍ശകള്‍ അധികമായി പരിഗണിക്കും.
വാഗമണ്ണും, തേക്കടിയും ഉള്‍പ്പെടെയുള്ള മധ്യകേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്കും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ
Join: വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി ![]()
കങ്ങഴയില്‍ അനുമതിയായിരിക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രത്തിലേക്കും എത്തുന്ന ആഭ്യന്തരവിദേശ ടൂറിസ്റ്റുകള്‍ക്ക് ഈ എയര്‍പോര്‍ട്ടിലൂടെ എളുപ്പത്തില്‍ പ്രസ്തുത സ്ഥലങ്ങളിലേക്ക് എത്താന്‍ കഴിയും.
എയര്‍പോര്‍ട്ടിന് ഏറ്റെടുക്കുന്ന ഭൂമി അളവില്‍ കൂടുതലാണെങ്കിലും അവ ഉള്‍പ്പെട്ടിരിക്കുന്നത് ചുരുക്കം സര്‍വേ നമ്പറുകളില്‍ മാത്രമായതിനാല്‍ നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും.
നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതിനാല്‍ അന്തിമ അനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.

.jpeg)


