പുന്നത്തുറ പഴയപള്ളി-തിരുവമ്പാടി റോഡ് ഉദ്ഘാടനം ചെയ്തു
കോട്ടയം: അയർക്കുന്നം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ പുന്നത്തുറ പഴയപള്ളി-തിരുവമ്പാടി റോഡിലെ യാത്രാ ദുരിതത്തിന് അറുതി. കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡ് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. മഴക്കാലത്ത് മണ്ണ് കുഴഞ്ഞ് ചെളി നിറയുന്നതിനാൽ ഇതുവഴിയുള്ള യാത്ര പ്രദേശവാസികൾക്ക് ദുരിതമായിരുന്നു.
Kerala Lottery Today Result Live 3.6.2023, Karunya KR604-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചെളി നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കൂടി കടന്നുപോകുമ്പോൾ കാൽനടയാത്രയും ദുഷ്‌കരമായിരുന്നു. കുറുപ്പുമടം - തിരുവമ്പാടി റോഡിൽ നിന്നും പുന്നത്തുറ പള്ളിയിലേക്കും കരിനാട്ടു കവലയിലേക്കും പോകാനുള്ള എളുപ്പ മാർഗ്ഗം കൂടിയാണ് റോഡ്. 195 മീറ്റർ നീളത്തിലും 3.5 മീറ്റർ വീതിയിലും 15 സെന്റിമീറ്റർ കനത്തിലുമാണ് കോൺക്രീറ്റ് ചെയ്തത്.
മണൽ/ മണ്ണ് നിക്ഷേപം ഇ-ലേലം
കോട്ടയം: മീനച്ചിലാറ്റിലെ ആറാം മൈൽ ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ 4900 ഘനമീറ്റർ/ ക്യൂബിക് മീറ്റർ മണൽ/ മണ്ണ് നിക്ഷേപം ഇ-ലേലം ചെയ്യുന്നു.
വിശദവിവരം http://eauction.gov.in എന്ന വെബ്‌സൈറ്റിൽ ലേലനമ്പർ 2023_ജിഒകെ_65 ൽ ലഭിക്കും. താത്പര്യമുള്ളവർ ജൂൺ അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ജൂൺ ഏഴിന് രാവിലെ 11.30 മുതൽ വൈകിട്ട് മൂന്നുവരെ ലേലത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 9645935540/0481 2576694.
റിട്ടേൺ ഫയൽ ചെയ്യണം
കോട്ടയം: ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം എഫ്.എസ്.എസ്.എ.ഐ. ലൈസൻസുള്ള എല്ലാ ഭക്ഷ്യ ഉത്പാദകരും, റീ പായ്ക്കേഴ്സ്, റീ ലേബലേഴ്സ്, എക്സ്പോർട്ടർമാർ എന്നിവരും ജൂൺ 30നകം വാർഷിക റിട്ടേൺ www.foscos.fssai.gov.in എന്ന വെബ്സൈറ്റ് മുഖേന ഫയൽ ചെയ്തശേഷം d...@gmail.com എന്ന ഇ-മെയിൽ മുഖേന അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു
സ്‌കോൾ കേരള ഡിപ്ലോമ കോഴ്സ്: ക്ലാസ് ജൂൺ നാലിന് ആരംഭിക്കും
കോട്ടയം: സ്‌കോൾ കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് സമ്പർക്ക ക്ലാസുകൾ ജൂൺ നാലിന് ആരംഭിക്കും. ഓൺലൈൻ അപേക്ഷകരിൽ രേഖകൾ സമർപ്പിച്ചിട്ടുള്ളവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി പഠന കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വിദ്യാർഥികൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡിൽ ബന്ധപ്പെട്ട കോ-ഓർഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പ് വാങ്ങി ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ :0481 23000443, വെബ്സൈറ്റ് :www.scolekerala.org
മാലിന്യമുക്ത കേരളം നവകേരളം ക്യാമ്പയിൻ: ജലാശയം ശുചീകരിച്ചു
കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ മുട്ടം ഇലവുംപാറ മറയാട്ടിക്കൽ തോട് മാലിന്യ മുക്തകേരളം നവകേരളം കാമ്പയിന്റെ ഭാഗമായി 2.8 കിലോമീറ്റർ പുനരുദ്ധീകരിച്ച് നീരൊഴുക്ക് സുഗമമാക്കി. വെള്ളപ്പൊക്കത്തെത്തുടർന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്നു.
ഇവ നീക്കം ചെയ്ത് കല്ലുകൾ കൊണ്ട് അടിയണകൾ നിർമിച്ചു. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേനയ്ക്ക് കൈമാറി. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 1,60,569 രൂപ അടങ്കലായുള്ള പദ്ധതിയിൽ 467 ദിനങ്ങളിലായി 37 തൊഴിലാളികൾ പങ്കാളികളായി.
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ യഥാസമയം കുടിവെള്ളം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ ആറിന് രാവിലെ 11.30 നകം നൽകണം. വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2563612.
കെൽട്രോൺ കോഴ്സുകൾ
കോട്ടയം: പാലാ കെൽട്രോൺ സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പിജിഡിസിഎ, വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, റ്റാലി എന്നീ കോഴ്സുകളിലേക്കും വെബ് ഡെവലപ്പ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, ഫയർ ആൻഡ് സേഫ്റ്റി, പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്,
drops tech pan-Aadhar:ആധാറുമായി പാൻകാർഡ് ഇനിയും ബന്ധിപ്പിക്കാത്തവരുണ്ടോ?ഈ ദിവസം വരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ, വേഗം ആവട്ടെ,കൂടുതൽ അറിയാൻ👉 ഇവിടെ ക്ലിക്ക് ചെയ്യൂ......
കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രോഗ്രാമിംഗ് ലാംഗ്വേജസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രിയാണ് യോഗ്യത. വിശദവിവരത്തിന് ഫോൺ: 04822212025, 6282129387.
വൃക്ഷത്തൈകൾ സൗജന്യ വിതരണത്തിന്
കോട്ടയം: സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിന് വിവിധ ഇനം തൈകൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, മൂന്നു വർഷമായി വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്ന സർക്കാരിതര സംഘടനകൾ എന്നിവയ്ക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്യും. തേക്ക് സ്റ്റംബുകൾ 15 രൂപ നിരക്കിൽ കോട്ടയം, പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9074409720, 8086933934, 7994231897.
മണിമലയാറ്റിലെ മണൽ, ചെളി അവശിഷ്ടങ്ങൾക്ക് വില പുതുക്കി നിശ്ചയിച്ചു
കോട്ടയം: മൺസൂൺ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നദികളിലെ ചെളി നീക്കം ചെയ്തപ്പോൾ ലഭിച്ച മണൽ, ചെളി, മറ്റ് അവശിഷ്ടങ്ങളുടെ ശേഖരത്തിന്റെ അടിസ്ഥാനവില പുതുക്കി നിശ്ചയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ആറിടങ്ങളിലായി സൂക്ഷിച്ചിട്ടുള്ള നിക്ഷേപം നീക്കം ചെയ്യുന്നതിനായി 2023 മേയ് മൂന്നിന് നടത്തിയ ഇ-ലേലത്തിൽ ആരും പങ്കെടുക്കാത്ത സാഹചര്യത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.
നിക്ഷേപങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ഥലം, നിക്ഷേപത്തിന്റെ അളവ്, തുക (ഒരു ഘനമീറ്ററിന്/ക്യൂബിക് മീറ്ററിന്) എന്ന ക്രമത്തിൽ ചുവടെ
പൈങ്ങന സ്രാമ്പി, 3452.92 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 398.09 രൂപ
സെന്റ് ജോർജ് ഗ്രൗണ്ട്, 4208.35 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 459.79 രൂപ
പുതുവേലി ഗ്രൗണ്ട്, 281.46 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 468.97 രൂപ
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
പഞ്ചായത്ത് സ്റ്റേഡിയം, 1752.23 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 404.54 രൂപ
മുണ്ടക്കയം പൈങ്ങന തോട്, 70 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 541.35 രൂപ
കൂട്ടിക്കൽ ചെക്ക്ഡാം, 15,000 ഘനമീറ്റർ/ക്യൂബിക് മീറ്റർ, ഘനമീറ്ററിന് 556.91 രൂപ
ലേല നടപടികൾക്കായി പത്തനംതിട്ട ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.