കോട്ടയം ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ട അജ്മി ഫുഡ്സിലായിരുന്നു അപകടം.
Kerala Lottery Today Result Live 3.6.2023, Karunya KR604-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേര്‍ന്ന് വളരെ ശ്രമകരമായായാണ് മൃതദേഹം പുറത്തെടുത്തത്.
ഫാക്ടറി വളപ്പിന് പിൻവശത്ത് 25 അടിയോളം ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷ ഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് മാറ്റിയാണ് രത്തനെ പുറത്തെടുത്തത്.സന്നദ്ധ സംഘടനകളുo രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
നാലടിയോളം മണ്ണ് രത്തന്‍റെ മുകളിൽ വീണിരുന്നു. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
drops tech pan-Aadhar:ആധാറുമായി പാൻകാർഡ് ഇനിയും ബന്ധിപ്പിക്കാത്തവരുണ്ടോ?ഈ ദിവസം വരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ, വേഗം ആവട്ടെ,കൂടുതൽ അറിയാൻ👉 ഇവിടെ ക്ലിക്ക് ചെയ്യൂ......