സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ മുകളിലേക്ക്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 145-150 ഉണ്ടായിടത്ത് ഇപ്പോൾ 160-180 രൂപയായി. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപ വരെ ഈടാക്കുന്നുണ്ട്.
Kerala Lottery Today Result Live 2.6.2023-Nirmal NR331-കേരള ലോട്ടറി ഫലം ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചൂട് കാരണം ഫാമുകളിൽ കോഴി ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവർധനയുമാണ് വില ഉയരാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.
കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമായതായി പറയുന്നു.
കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ ഇറച്ചി വിപണികളിലേക്ക് കോഴിയെത്തുന്നത്. വില ഇനിയും ഉയർന്നാൽ ഹോട്ടലുകളിലെ ഭക്ഷണ വിലയും ബാധിക്കുമെന്ന് ഉറപ്പാണ്.