ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണം 288 ആയി.
Kerala Lottery Today Result Live 2.6.2023-Nirmal NR331-കേരള ലോട്ടറി ഫലം ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലം സന്ദർശിക്കും. ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന
കോറമാൻഡൽ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടർന്ന് ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.
ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഷാലിമാർ – ചെന്നൈ കോറമാൻഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചുകയറി. ബോഗികൾ സമീപത്തെ പാളത്തിലേക്ക് മറിഞ്ഞു.
ഇതിനിടെ ആ പാളത്തിലൂടെ വന്ന ബെംഗളൂരു- ഹൗറ എക്സ്പ്രസ് നേരത്തെ വീണുകിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നാലു തൃശൂർ സ്വദേശികളുമുണ്ട്.
Kerala Lottery Today Result Live 3.6.2023-കേരള ലോട്ടറി ഫലം
