കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീശിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു.
Also Read: Kerala Lottery Today Result 6.6.23-Sthree Sakthi SS368-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാളെ മന്ത്രിമാർ നേരിട്ടെത്തി മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചയ്ക്കെത്തുക. നാളെ രാവിലെ 10 മണിക്കാണ് യോഗം.
സമരം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും മാനേജ്മെന്‍റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ കോളജ് അടച്ചിട്ടും ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. പിന്നാലെ കോളജിനുള്ളിൽ തുടർന്ന വിദ്യാർഥികൾ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം തുടരുകയായിരുന്നു.
ഇതിനിടെ ഹോസ്റ്റല്‍ തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കോളേജ് ഗേറ്റ് പൂട്ടിയിട്ടു.
അധ്യാപകരടക്കം കോളേജില്‍ കുടങ്ങിയതോടെ ഹോസ്റ്റല്‍ തുറന്നുനല്‍കാമെന്ന് മാനേജ്മെന്‍റ് ഉറപ്പുനല്‍കി.ഇതോടെ വിദ്യാര്‍ഥികള്‍ ഗേറ്റ് തുറന്നു നല്‍കി.



