വാഴൂർ :വാഴൂരിന്റെ വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു. കങ്ങഴയിൽ ഉള്ള കട, പത്തനാട്ട് ഉള്ള കട, പാമ്പാടിയിൽ ഉള്ള കട എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളുടെ പേരുപറഞ്ഞ് വീട് വീടാന്തരം കയറിയിറങ്ങി ഇൻസ്റ്റാൾമെൻറ് സാധനങ്ങൾ നൽകാം എന്ന അവകാശവാദവുമായാണ് പുതിയ തട്ടിപ്പ് വാഴൂരിൽ നടക്കുന്നത്. കടയുടെ ആനിവേഴ്സറി പ്രമാണിച്ച് ഒരാഴ്ചത്തെ ഓഫർ ഉണ്ട് എന്നു പറഞ്ഞാണ് വീടുകളിൽ എത്തുന്നത്.
Also Read: Kerala Lottery Today Result 6.6.23-Sthree Sakthi SS368-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പല വീടുകളിലും ചെന്ന് ആവശ്യമായ സാധനങ്ങൾ എന്താണെന്ന് കണ്ടെത്തുകയും അത് വാങ്ങുന്നതിന് വേണ്ടി വീട്ടുകാരെ നിർബന്ധിക്കുകയും ആണ് ഇവർ ചെയ്യുന്നത്. അതിനുശേഷം വലയിൽ വീണ വീട്ടുകാർ വിലനിലവാരത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഓഫർ ഉണ്ടെന്നും അതുകൊണ്ട് ക്യാഷ് എത്രയും വേഗം റെഡിയാക്കുകയാണ് എങ്കിൽ സാധനം ഉടൻ വീട്ടിൽ എത്തിക്കാം എന്നും പറഞ്ഞാണ് വിശ്വസിപ്പിക്കുന്നത്. തുടർന്ന് സാധാരണക്കാരായ ആവശ്യക്കാർ ഈ വലയിൽ വീഴുകയും ഇല്ലാത്ത പണം ഉണ്ടാക്കി നൽകുകയും ചെയ്യുകയാണ്.
പണം വാങ്ങിയ ഇവർ സാധനം നൽകാമെന്ന് പറഞ്ഞ് സ്ഥലം വിടുന്നു. പിന്നീട് ഇവരെ വിളിച്ച നമ്പരോ, ഇവരെ ബന്ധപ്പെടാൻ യാതൊരുവിധ മാർഗമോ ഇല്ലാതാകുന്നു.
Join: വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി ![]()
ഇത്തരത്തിൽ തട്ടിപ്പ് വളരെയധികം വ്യാപിക്കുകയാണ് വാഴൂരിന്റെ പല പ്രദേശങ്ങളിലും.പ്രായമായവരാണ് പലപ്പോഴും ഇരകളാകുന്നത്. പല വീടുകളിലും നൽകിയ നമ്പർ:7356560681. വീടുകളിൽ ഇത്തരത്തിൽ സാധനങ്ങൾ നൽകാമെന്ന് പറഞ്ഞു വരുന്ന ആളുകളെ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
തട്ടിപ്പിനിരയായതിനു ശേഷം നടപടികളിലേക്ക് പോകാതെ എല്ലാ ജനങ്ങളും ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ആവശ്യമായ സാധനങ്ങൾ കടകളിൽനിന്ന് വാങ്ങുന്ന ശീലം വളർത്തിയെടുക്കുക



