ഇന്റർവ്യൂവിന് ഗോവയിൽ എത്തിയ കോട്ടയം സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം തെള്ളിയിൽ അഡ്വ. മാത്യു ജോർജിന്റെയും സിന്ധുവിന്റെയും മകൻ ഏബ്രഹാം മാത്യുവാണ് (25) ശനിയാഴ്ച രാത്രി ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചത്.
ബെംഗളൂരുവിൽ ഫോർ സീസൺസ് ഹോട്ടലിൽ ഉദ്യോഗസ്ഥനായ ഏബ്രഹാം ഗോവയിൽ പുതിയ ജോലിക്കുള്ള ഇന്റർവ്യൂവിന് എത്തിയതായിരുന്നു. സഹോദരങ്ങൾ: ജോർജ്, ജോസഫ്.



