വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൻറെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും,എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി -വിദ്യാർത്ഥിനികളെ അനുമോദിക്കുകയും ചെയ്തു.
കൊച്ചു കാഞ്ഞിരപ്പാറ ഗവൺമെൻറ് എൽ. പി സ്കൂളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ സിന്ധു ചന്ദ്രൻ സ്വാഗതം ആശംസിച്ചു.
കുടുംബശ്രീ എഡിഎസ് പ്രസിഡൻറ് ഗീതാപുരുഷോത്തമൻ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി പഠനോപകരണ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. എം ജോൺ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ ആശംസകൾ അർപ്പിച്ചു.
യോഗത്തിൽ എഡിഎസ് സെക്രട്ടറി ബിന്ദു സജി കൃതജ്ഞത പറഞ്ഞു. വാർഡിലെ വിവിധ മേഖലകളിൽ നിന്നായി 80ൽ പരം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് ആവശ്യമായ കുടയും, ബുക്കുകളും വിതരണം നടന്നു.
കുടുംബശ്രീ പ്രവർത്തകർ, വയോജന ക്ലബ്ബിലെ അംഗങ്ങൾ ,തൊഴിലുറപ്പ് അംഗങ്ങൾ, വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കടന്നുവന്ന അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

.jpeg)

