കുട്ടനാട് തായങ്കരി ബോട്ട്ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി ആൾ മരിച്ച നിലയിൽ. എടത്വ സ്വദേശി ജയിംസ്കുട്ടി (49) ആണ് മരിച്ചതെന്നാണ് സംശയം. ജയിംസ് കുട്ടിയുടേതാണ് കാർ. മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. തകഴിയിൽ നിന്നെത്തിയ അഗ്നിശമനസേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാർ കത്തിയതിൻ്റെ കാരണം വ്യക്തമല്ല.



