കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അടുരിൽനിന്നും പരുന്തുംപാറയിലെത്തിയ അഞ്ചഗ സംഘത്തിലെ ഒരാളായ റോബിൻ തെങ്ങമം സ്വദേശിയാണ്.
പരുന്തുംപാറയിൽ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
കുടുംബ വിഷയങ്ങൾ ഉണ്ടായിരുന്നതായും മാനസിക സമ്മർദ്ദമുണ്ടായിരുന്നതിനാൽ കൂടെ കൂടുകയുമായിരുന്നു എന്നുമാണ് സംലത്തിലെ മറ്റ് അംഗങ്ങൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
പീരുമേട് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടൂരിലേക്ക് എത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച നടക്കും.



