ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തു. നെടുംകണ്ടം പട്ടം കോളനി സർക്കാർ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തമിഴ്നാട് അതിർത്തി മേഖലയിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു.പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാർ സ്വദേശിക്കാണ് വിദഗ്ദ്ധ പരിശോധനയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചത്. ഇയാളോട് അടുത്തിടപഴകിയിരുന്ന ആളുകൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം കുഴിത്തൊളുവിൽ 22 കാരിയായ ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു വർഷം മുമ്പ് ഝാർഖണ്ടിൽ നിന്നും എത്തിയ ഇവരിപ്പോൾ ചികിത്സയിലാണ്.അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ആളുകളെ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തിവിടുകയും,
രോഗങ്ങളുമായി കേരളത്തിലേക്ക് എത്തുന്നവർ രോഗം മറച്ചുവെച്ച് ഹോട്ടലുകളിലും മറ്റും പണിയിലേർപ്പെട്ടത് സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതിയെ മോശമായ അവസ്ഥയിലേക്ക് എത്തിക്കും എന്നുള്ളതിന് യാതൊരു മാറ്റവുമില്ല.
നിയന്ത്രണമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ രോഗങ്ങളും, പല ക്രിമിനൽ സ്വഭാവമുള്ള ആളുകളും എത്തുന്നതായി പല പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
തിരിച്ചറിയൽ കാർഡ്, ആരോഗ്യ കാർഡും നൽകി അന്യസംസ്ഥാനത്തുനിന്ന് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ വിവിധ പണി മേഖലകളിൽ എത്തിക്കാൻ പാടുള്ളൂ എന്ന നിയമം കേരളത്തിൽ വരുകയാണെങ്കിൽ കുറെയൊക്കെ രോഗങ്ങളും, ക്രിമിനൽ സ്വഭാവമുള്ളവരെയും നിയന്ത്രിക്കാൻ സാധിക്കും.






