ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ പത്തുമണിക്കാണ് സംസ്കാരം. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ 7.30നു മൃതദേഹം പൊതുദർശനം കഴിഞ്ഞാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കേസിലെ പ്രതി അസ്ഫാഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊലപാതകം നടത്തിയത് അസ്ഫാഖ് ആലം തനിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 നാണെന്നാണ് പ്രതിയുടെ മൊഴി.
കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവുണ്ട്. ശരീരത്തിലെ മറ്റു മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം പിഞ്ചുബാലിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു ബിജെപി, യുവമോർച്ച പ്രവർത്തകർ വാഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ ഇന്നലെ വൈകുന്നേരം പ്രതിഷേധ ജ്വാല തെളിയിച്ചു.






