ഉമ്മൻചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ(94) ആണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ് തങ്കമ്മ. സംസ്‌കാരം പിന്നീട്.
തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ഓടെയായിരുന്നു അന്തരിച്ചത്. ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വഷളാക്കിയത്.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ പ്രത്യേകം അലങ്കരിച്ച് ബസിൽ കോട്ടയത്തേക്ക് കൊണ്ടുപോകുന്ന ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ആദ്യം തിരുനക്കര മൈതാനത്തും പിന്നീട് പുതുപ്പള്ളിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നടക്കും.




